മസ്‌കത്ത്: മസ്‌കത്തിൽ ശ്വാസ കോശ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ഹരിപ്പാട് ശബരിക്കൽ കിഴക്കേതിൽ ശശി മാധവൻ ആണ് മരിച്ചത്. പരേതന് 59 വയസായിരുന്നു പ്രായം.

കഴിഞ്ഞ ഒരാഴ്ചയായി അൽഖൂദ് ബദർ അൽ സമാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ 20 വർഷത്തോളമായി ഇദ്ദേഹം ഒമാനിലുണ്ട്. എക്‌സലന്റ് സ്റ്റീൽ കമ്പനിയിൽ ഫോർമാനായി ജോലി ചെയ്തുവരുകയായിരുന്നു.

ഭാര്യയും മകനും നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി സുഹൃത്തുക്കൾ പറഞ്ഞു