- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൂവിയിലെ വാഹനാപകടത്തിൽ മരിച്ചത് തമിഴ്നാട് സ്വദേശികളായ യുവാക്കൾ; അപകടം വരുത്തിയത് അമിത വേഗത; സുഹൃത്തുക്കളെ മരണം വിളിച്ചത് ഉപരിപഠനം പൂർത്തിയാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം അവധിക്കാലം ചെലവഴിക്കാനെത്തിയപ്പോൾ
മസ്‌കത്ത്: സുഹാറിൽ മിനിബസ് മറിഞ്ഞ് മുന്ന് മലയാളികൾ മരിച്ച സംഭവം കഴിഞ്ഞ് രണ്ടു ദിവസം പിന്നിടുമ്പോൾ പ്രവാസിസമൂഹത്തെ ഞെട്ടലിലാഴ്‌ത്തി വീണ്ടും ഒരു അപകടം വാർത്തകൂടിയെത്തി.റൂവിയിൽ തിങ്കളാഴ്ച പുലർച്ചയുണ്ടായ വാഹനാപകടത്തിൽ തമിഴ്‌നാട്‌സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. മസ്‌കത്ത്ഇന്ത്യൻ സ്‌കൂളിലെ പൂർവവിദ്യാർത്ഥികളായ പ്രിൻസ് എഡ്വേഡ് (21), ഡാർവിൻ സെൽവരാജ് (21) എന്നിവരാണ്മരിച്ചത്.ഗോവ സ്വദേശി പെഴ്‌സി പരിക്കുകളോടെ ഖൗല ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലാണ്. തിങ്കളാഴ്ച പുലർച്ചയോടെയാണ് അപകടമുണ്ടായത്. മൂവരും സഞ്ചരിച്ചിരുന്ന കാർ ദാർസൈത്ത്‌ലുലുവിന് സമീപം നിയന്ത്രണംവിട്ട്‌റോഡിലെ ഡിവൈഡറിൽ ഇടിച്ച്മറിയുകയായിരുന്നു. പ്രിൻസ് സംഭവ സ്ഥലത്തുവെച്ച് മരിച്ചു. അപകടസമയം ഡാർവിനാണ് കാർ ഓടിച്ചിരുന്നത്. അമിതവേഗമാണ് കാരണമെന്നാണ്‌സൂചന. പുലർച്ചയായിരുന്നതിനാൽ രക്ഷാപ്രവർത്തന ത്തിന്അൽപം സമയമെടുത്തു.മസ്‌കത്ത്ഇന്ത്യൻ സ്‌കൂളിലെതന്നെ ജീവനക്കാരനായ തങ്കരാജിന്റെയും ട്രീസയുടെയും ഏക മകനാണ് പ്രിൻസ്. മറ്റൊരു ജീവനക്കാരനായ പാസ്‌കലിന്റെയും ക്രിസ്
മസ്‌കത്ത്: സുഹാറിൽ മിനിബസ് മറിഞ്ഞ് മുന്ന് മലയാളികൾ മരിച്ച സംഭവം കഴിഞ്ഞ് രണ്ടു ദിവസം പിന്നിടുമ്പോൾ പ്രവാസിസമൂഹത്തെ ഞെട്ടലിലാഴ്‌ത്തി വീണ്ടും ഒരു അപകടം വാർത്തകൂടിയെത്തി.റൂവിയിൽ തിങ്കളാഴ്ച പുലർച്ചയുണ്ടായ വാഹനാപകടത്തിൽ തമിഴ്‌നാട്‌സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു.
മസ്‌കത്ത്ഇന്ത്യൻ സ്‌കൂളിലെ പൂർവവിദ്യാർത്ഥികളായ പ്രിൻസ് എഡ്വേഡ് (21), ഡാർവിൻ സെൽവരാജ് (21) എന്നിവരാണ്മരിച്ചത്.ഗോവ സ്വദേശി പെഴ്‌സി പരിക്കുകളോടെ ഖൗല ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച പുലർച്ചയോടെയാണ് അപകടമുണ്ടായത്. മൂവരും സഞ്ചരിച്ചിരുന്ന കാർ ദാർസൈത്ത്‌ലുലുവിന് സമീപം നിയന്ത്രണംവിട്ട്‌റോഡിലെ ഡിവൈഡറിൽ ഇടിച്ച്മറിയുകയായിരുന്നു. പ്രിൻസ് സംഭവ സ്ഥലത്തുവെച്ച് മരിച്ചു. അപകടസമയം ഡാർവിനാണ് കാർ ഓടിച്ചിരുന്നത്.
അമിതവേഗമാണ് കാരണമെന്നാണ്‌സൂചന. പുലർച്ചയായിരുന്നതിനാൽ രക്ഷാപ്രവർത്തന ത്തിന്അൽപം സമയമെടുത്തു.മസ്‌കത്ത്ഇന്ത്യൻ സ്‌കൂളിലെതന്നെ ജീവനക്കാരനായ തങ്കരാജിന്റെയും ട്രീസയുടെയും ഏക മകനാണ് പ്രിൻസ്. മറ്റൊരു ജീവനക്കാരനായ പാസ്‌കലിന്റെയും ക്രിസ്റ്റിയുടെയും മകനാണ് പരിക്കേറ്റ പെഴ്‌സി. ഇരുവരുടെയും സുഹൃത്താണ് ഡാർവിൻ.
ഇന്ത്യയിൽ ഉപരിപഠനം പൂർത്തിയാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം അവധിക്കാലം ചെലവഴിക്കുന്നതിനും തൊഴിലന്വേഷണത്തിനുമായി മസ്‌കത്തിൽ എത്തിയതാണ്മൂവരും. ഞായറാഴ്ച രാത്രി പത്തരയോടെ ഫുട്ബാൾ കളി കാണാൻ എന്നുപറഞ്ഞ്‌വീട്ടിൽ നിന്ന്ഇറങ്ങിയതാണ്. പുലർച്ച മൂന്നുമണിയായിട്ടും എത്താതിരുന്നതിനെ തുടർന്ന്‌ഫോണിൽ വിളിച്ചുനോക്കിയെങ്കിലും സ്വിച്ച്ഡ്ഓഫ്ആയിരുന്നു. പിന്നീട്കുറച്ചുകഴിഞ്ഞ ്മത്രപൊലീസ്‌സ്‌റ്റേഷനിൽനിന്ന്‌വിളിച്ച്അപകട വിവരം അറിയിക്കുകയായിരുന്നു.