ബ്രൂക്കലിൻ: കവർച്ചാ ശ്രമത്തിനിടയിൽ മോഷ്ടാവിന്റെ ചുറ്റികകൊണ്ടുള്ള അടിയേറ്റു സൈക്കോളജി പ്രൊഫസ്സർ ജെറമി സഫറാൻ(66) വീടിനകത്തുകൊല്ലപ്പെട്ടു.

ഇന്ന് തിങ്കളാഴ്ച് വൈകീട്ട് 6 മണിക്കാണ് പ്ലാറ്റ്ബുഷിലെ സ്ട്രാറ്റ്ഫോർഡ് ഹോം ബേസ്മെന്റിൽ തലയ്ക്കും ശരീരത്തിലും ചുറ്റികകൊണ്ടുള്ള അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ ന്യൂ സ്‌ക്കൂൾ ഫോർ സോഷ്യൽ റിസേർച്ച് സൈക്കോളജി പ്രൊഫസ്സർ കൊല്ലപ്പെട്ട നിലയിൽ പൊലീസ് കണ്ടെത്തിയത്.

പ്രൊഫസ്സറുടെ വീട്ടിൽ തന്നെയുള്ള ക്ലോസറ്റിൽ ശരീരമാസകലം രക്തം കലർന്ന വസ്ത്രവുമായി കണ്ടെത്തിയ 26 വയസ്സുള്ള മോഷ്ടാവിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തുവരികയാണ്. വീട്ടിൽ മോഷ്ടാവ് അതിക്രമിച്ചു കടക്കുന്നതു കണ്ട അയൽവാസിയാണ് പൊലീസിൽ വിവരം അറിയിച്ചത്.

ഭാര്യയും രണ്ടു പെൺമക്കളുമൊത്താണ് പ്രൊഫസ്സർ ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. രാവിലെ സൂപ്പർമാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി വരുന്നതു കണ്ടതായും അയൽവാസി പറഞ്ഞു.ഇരുപത്തിനാലു വർഷമായി ഇവിടെ ഇങ്ങനെ സംഭവിക്കുന്നതു ആദ്യമായാണെന്നും ഇയാൾ പറഞ്ഞു.