ദമ്മാം: ദമ്മാമിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ആയൂർ സ്വദേശി തുളസീധരൻ നായർ (54) ആണ് മരിച്ചത്. പരേതന് 54 വയസായിരുന്നു പ്രായം.

സെക്കൻഡ് ഇൻഡസ്ട്രിയിലെ വെസ്‌കോസ കമ്പനി ജീവനക്കാരനായിരുന്നു. രാവിലെ ജോലിക്ക് പോകുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെടുന്നതായി സഹപ്രവർത്തകരോട് പറഞ്ഞു.ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.