- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സാമൂഹ്യപ്രവർത്തകൻ സുമേഷ് പള്ളത്തിന്റെ മരണവാർത്തയ്ക്ക് പിന്നാലെ ഡാർവിനിൽ മലയാളി യുവതിയുടെ മരണം; മരണം വിളിച്ചത് ക്യാൻസർ മൂലം ചികിത്സയിലായിരുന്ന കോതമംഗലം സ്വദേശിനിയെ; സുമേഷിന്റെ പൊതുദർശനം ഞായറാഴ്‌ച്ച
ശ്രീനാരായണ മിഷന്റെ മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന സുമേഷ് പള്ളത്തിന്റെ മരണ വാർത്തയ്ക്ക് പിന്നാലെ മലയാളി സമൂഹത്തിന് തീരാവേദന സമ്മാനിച്ചുകൊണ്ട് മറ്റൊരു മരണ വാർത്ത കൂടിയെത്തി. കോതമംഗലം സ്വദേശിനി പ്രീതാ ബേസിൽ ആണ് മരിത്തത്. 36 വയസായിരുന്നു പ്രായം. ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം ഫ്യുണറൽ സർവീസിന് കൈമാറി. കഴിഞ്ഞ ഏഴു വർഷമായി ക്യാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു. റോയൽ ഡാർവിൻ ആശുപത്രിയിലെ നേഴ്‌സായിരുന്ന പ്രീത ഭർത്താവ് ബേസിലുമൊത്ത് കഴിഞ്ഞ പത്തുവർഷത്തിലേറെയായി ഡാർവിനിൽ താമസിച്ചുവരികയായിരുന്നു. ഭർത്താവ് ബേസിൽ കോതമംഗലം സ്വദേശിയും റോയൽ ഡാർവിൻ ആശുപത്രിയിലെ ജീവനക്കാരനുമാണ്. 11 വയസ്സുള്ള എയ്ഡൻ, 6 വയസ്സുള്ള ദിയ എന്നിവരാണ് മക്കൾ. മെയ് 17 വ്യാഴാഴ്ച രാവിലെ 9.30 - ന് കാസ്വാറീന ഹോളി സ്പിരിറ്റ് ചർച്ചിൽ മൃതദേഹം പൊതുദർശനത്തിനു വച്ചതിനുശേഷം 11 മണിയോടെ തോറാക്ക് റീജിണൽ സെമിത്തേരിയിൽ സംസ്‌കരിക്കും. പരേതയുടെ ആല്മാവിന് നിത്യശ
ശ്രീനാരായണ മിഷന്റെ മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന സുമേഷ് പള്ളത്തിന്റെ മരണ വാർത്തയ്ക്ക് പിന്നാലെ മലയാളി സമൂഹത്തിന് തീരാവേദന സമ്മാനിച്ചുകൊണ്ട് മറ്റൊരു മരണ വാർത്ത കൂടിയെത്തി. കോതമംഗലം സ്വദേശിനി പ്രീതാ ബേസിൽ ആണ് മരിത്തത്. 36 വയസായിരുന്നു പ്രായം.
ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം ഫ്യുണറൽ സർവീസിന് കൈമാറി. കഴിഞ്ഞ ഏഴു വർഷമായി ക്യാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു. റോയൽ ഡാർവിൻ ആശുപത്രിയിലെ നേഴ്‌സായിരുന്ന പ്രീത ഭർത്താവ് ബേസിലുമൊത്ത് കഴിഞ്ഞ പത്തുവർഷത്തിലേറെയായി ഡാർവിനിൽ താമസിച്ചുവരികയായിരുന്നു. ഭർത്താവ് ബേസിൽ കോതമംഗലം സ്വദേശിയും റോയൽ ഡാർവിൻ ആശുപത്രിയിലെ ജീവനക്കാരനുമാണ്. 11 വയസ്സുള്ള എയ്ഡൻ, 6 വയസ്സുള്ള ദിയ എന്നിവരാണ് മക്കൾ.
മെയ് 17 വ്യാഴാഴ്ച രാവിലെ 9.30 - ന് കാസ്വാറീന ഹോളി സ്പിരിറ്റ് ചർച്ചിൽ മൃതദേഹം പൊതുദർശനത്തിനു വച്ചതിനുശേഷം 11 മണിയോടെ തോറാക്ക് റീജിണൽ സെമിത്തേരിയിൽ സംസ്‌കരിക്കും. പരേതയുടെ ആല്മാവിന് നിത്യശാന്തി നേർന്നുകൊണ്ടുള്ള മെമോറിയൽ സർവീസ് മെയ് 18 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് നടത്തുമെന്ന് സെന്റ്.തോമസ് യാക്കോബായ ഇടവക ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0415 811 040 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സാമൂഹ്യ പ്രവർത്തകൻ സുമേഷിന്റെ പൊതുദർശനം ഞായറാഴ്‌ച്ച
ചൊവ്വാഴ്‌ച്ചയാണ് ശ്രീനാരായണ മിഷന്റെ മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന സുമേഷ് പള്ളത്ത് രക്തശ്രാവം മൂലം മരിച്ചത്. 39 വയസായിരുന്നു പ്രായം.ചൊവ്വാഴ്ച തന്റെ ക്യാരംഡൗണിലുള്ള ഓഫീസിൽ വച്ചാണ് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് മോണാഷ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച സുമേഷിനെ ഐ.സി.യു.വിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിറുത്തുക യായിരുന്നു. ഇന്ന് രാത്രിയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്. ശ്രീനാരായണ മിഷന്റെ മെൽബണിലെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സുമേഷിന്റെ മരണം ശ്രീനാരായണ മിഷനും പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും താങ്ങാൻ കഴിയാത്തതാണ്.
ശവസംസ്‌കാരം പിന്നീട് നടപടികൾ എല്ലാം പൂർത്തിയാക്കി നാട്ടിൽ നടത്തപ്പെടും.. സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയായ സുമേഷ് ഡാൽഡിനോംഗ് സൗത്തിൽ ത്രീഡി സ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം സ്വന്തമായി നടത്തിവരുകയായിന്നു. ടെക്‌നോ സ്ട്രച്ചർ പ്രൈവറ്റ് ലിമിറ്റഡിന്റെ യും എലൈറ്റ് ഹോംസ് ലിമറ്റഡിന്റെ യും ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട് സുമേഷ്.ഭാര്യ ധന്യ ഫ്രാങ്ക്സ്റ്റൺ ഹോസ്പിറ്റലിലെ നഴ്‌സാണ്. മക്കൾ സിയോണ (6) യും ആറു മാസം മാത്രം പ്രായമുള്ള ദിയാനുമാണ് .
ധാരാളം സുഹൃത്തുക്കളും ശ്രീനാരായണ മിഷൻ പ്രവർത്തകരും ക്ലേയ്റ്റൺ മോണാഷ് ഹോസ്പിറ്റലിൽ എത്തി സുമേഷിനെ അവസാനമായി കാണാൻ എത്തിയിരുന്നു. ശ്രീനാരായണ മിഷൻ മെൽബൺ ഘടകം സുമേഷിനായി ആത്മശാന്തിക്കായി പ്രത്യേകം പ്രാർത്ഥനയും നടത്തിയിരുന്നു.ഞായറാഴ്ച ഉച്ചയ്ക്ക് 2- മണി മുതൽ 4 വരെ മൃതദേഹം താഴെ പറയുന്ന സ്ഥലത്ത് പൊതു ദർശനത്തിന് വയ്ക്കും.Bunurong Memorial Park
790 Frankston Dandenong Road, Dandenong South