മസ്‌കത്ത്: ഇന്നലെ മസ്‌കത്ത് - സൂർ റോഡിൽ കാറും ട്രെയ്ലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത് വർക്കല സ്വദേശി.. വർക്കല സ്വദേശി തുഷാർ നടേശൻ ആണ് അപകടത്തിൽ മരിച്ചത്. പരേതന് 31 വയസായിരുന്നു പ്രായം.

ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. തുഷാർ ഓടിച്ചിരുന്ന കാർ ട്രെയ്ലറിന് അടിയിൽ പെട്ടായിരുന്നു അപകടം. സംഭവ സ്ഥലത്തുവെച്ച് തന്നെ തുഷാറിന് ജീവൻ നഷ്ടമായിരുന്നു. ടിഷ്യൂ പേപ്പർ നിർമ്മാണ കമ്പനിയായ അൽ ലൂബ് പേപ്പർ ഫാക്ടറിയിലെ ജീവനക്കാരനാണ് തുഷാർ. സൂറിൽ നിന്നും ജോലി കഴിഞ്ഞ് മസ്‌കത്തിലേക്ക് മടങ്ങുകയായിരുന്നു