- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
മകനൊപ്പം അവധിക്കാലം ചെലവിടാൻ ന്യൂസിലന്റിലെത്തിയ പത്തനംതിട്ട സ്വദേശി നിര്യാതനായി; വിസിറ്റിങ് വിസയിലെത്തിയ മലയാളിയെ മരണം വിളിച്ചത് നാട്ടിലേക്ക് തിരിച്ചുപൊകാനൊരുങ്ങവേ; പക്ഷാഘാതം മൂലം മരിച്ച ബാലൃഷ്ണന്റെ മൃതദേഹം നാട്ടിലെത്തിക്കും
ഓക്ലൻഡ് : മകനൊപ്പം അവധിക്കാലം ചെലവിടാൻ ന്യൂസിലന്റിലെത്തിയ പത്തനംതിട്ട സ്വദേശി നിര്യാതനായി. ന്യുസിലണ്ടിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശിയായ ബിജോഷിന്റെ പിതാവ് ബാലകൃഷ്ണനാണ് മരിച്ചത്. കഴിഞ്ഞ ദിവസം പക്ഷാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ഓക്ലാന്റിലെ മിഡിൽ മോർ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച കെ ബാലകൃഷ്ണൻ ആണ് ഇന്നലെയാണ് ഈ ലോകത്തോട് വിട പറഞ്ഞത്. ന്യുസിലാണ്ടിൽ ജോലി ചെയ്യുന്ന മകൻ ബിജോഷ് അശ്വതി ദമ്പതികൾക്ക് ഉണ്ടായ തങ്ങളുടെ പേരക്കിടാവിനെ കാണാനെത്തിയതായിരുന്നു ബിജോഷിന്റെ മാതാപിതാക്കൾ. അവധിയാഘോഷം പൂർത്തിയാക്കി ഈ വരുന്ന ജൂൺ 12 നു നാട്ടിൽ തിരിച്ചു പോകാനിരിക്കുബോഴായിരുന്നു ഈ ദുർഗതി വന്നത്. കഴിഞ്ഞ ആഴ്ചയിൽഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ബാലകൃഷ്ണന് ഹോസ്പിറ്റലിൽ വച്ച് തുടർ പക്ഷാഘാതമുണ്ടാവുകയും തുടർന്നു ശരീരത്തിന്റെ പലഭാഗങ്ങളും തളർന്നു പോകുകയും ചെയ്തിരുന്നു. തുടർന്ന് ഇന്നലെയോടെ മരണം വിളിക്കുകയായിരുന്നു. ഓക്ലൻഡ് മലയാളി സമാജം ഭാരവാഹികൾ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപെട്ടു മൃതദേഹം നാട്ടിലേക്കു അയക്കുവാൻ
ഓക്ലൻഡ് : മകനൊപ്പം അവധിക്കാലം ചെലവിടാൻ ന്യൂസിലന്റിലെത്തിയ പത്തനംതിട്ട സ്വദേശി നിര്യാതനായി. ന്യുസിലണ്ടിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശിയായ ബിജോഷിന്റെ പിതാവ് ബാലകൃഷ്ണനാണ് മരിച്ചത്.
കഴിഞ്ഞ ദിവസം പക്ഷാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ഓക്ലാന്റിലെ മിഡിൽ മോർ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച കെ ബാലകൃഷ്ണൻ ആണ് ഇന്നലെയാണ് ഈ ലോകത്തോട് വിട പറഞ്ഞത്.
ന്യുസിലാണ്ടിൽ ജോലി ചെയ്യുന്ന മകൻ ബിജോഷ് അശ്വതി ദമ്പതികൾക്ക് ഉണ്ടായ തങ്ങളുടെ പേരക്കിടാവിനെ കാണാനെത്തിയതായിരുന്നു ബിജോഷിന്റെ മാതാപിതാക്കൾ. അവധിയാഘോഷം പൂർത്തിയാക്കി ഈ വരുന്ന ജൂൺ 12 നു നാട്ടിൽ തിരിച്ചു പോകാനിരിക്കുബോഴായിരുന്നു ഈ ദുർഗതി വന്നത്. കഴിഞ്ഞ ആഴ്ചയിൽഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ബാലകൃഷ്ണന് ഹോസ്പിറ്റലിൽ വച്ച് തുടർ പക്ഷാഘാതമുണ്ടാവുകയും തുടർന്നു ശരീരത്തിന്റെ പലഭാഗങ്ങളും തളർന്നു പോകുകയും ചെയ്തിരുന്നു. തുടർന്ന് ഇന്നലെയോടെ മരണം വിളിക്കുകയായിരുന്നു.
ഓക്ലൻഡ് മലയാളി സമാജം ഭാരവാഹികൾ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപെട്ടു മൃതദേഹം നാട്ടിലേക്കു അയക്കുവാൻ വേണ്ട തുടർനടപടികൾ സ്വികരിച്ചു വരുകയാണ്.വാരാന്ത്യമായതിനാൽ അടുത്ത ആഴ്ച മാത്രമേ ഇന്ത്യൻ ഹൈ കമ്മീഷനിൽ നിന്നുള്ള രേഖകൾ ശരിയാക്കി മൃതദേഹം സ്വദേശമായ പത്തനംതിട്ടയിലേക്ക് കൊണ്ട് പോകുവാൻ സാധിക്കുകയുള്ളു. മൃതദേഹം കൊണ്ടുപോകുന്നതിന് മുൻപ് പൊതുദർശനത്തിനായി വെക്കുവാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.