റിയാദ്: അച്ഛനെ ശ്രുശ്രൂഷിക്കാനായി നാട്ടിൽ പോയ മലയാളി യുവതി മരിച്ചു. മഞ്ഞപ്പിത്തം മൂലം മരിച്ചത് റിയാദ് ഇന്ത്യൻ എംബസിയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ സ്വദേശി.ആലപ്പുഴ സ്വദേശിനി സോണിയ മോളാണ്ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പരേതയ്ക്ക് 36 വയസായിരുന്നു പ്രായം.

10 വർഷമായി എംബസിയിൽ റിസപ്ഷനിസ്റ്റായിരുന്ന സോണിയ ബുധനാഴ്ച വൈകീട്ട്മരിച്ചത്. എംബസിയിലെ മെയിന്റനൻസ്‌ടെക്‌നീഷ്യൻ കൊല്ലം കടയ്ക്കൽ സ്വദേശി പ്രദീപിെന്റ ഭാര്യയാണ്.

ഇക്കഴിഞ്ഞ അവധിക്കാലത്ത്‌നാട്ടിൽ പോയ സോണിയ ബംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അച്ഛനെ പരിപാലിക്കാൻ പോയതാണ്. അവിടെ തുടരുന്നതിനിടയിൽ രോഗബാധിതയാവുകയായിരുന്നു. ദമ്പതികൾക്ക്മക്കളില്ല.