- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് മലയാളി മരിച്ചു; അപകടത്തിൽ മരിച്ചത് തൃശൂർ സ്വദേശി
അബൂദബി: അബൂദബി റീം ഐലൻഡിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൃശൂർ അന്തിക്കാട് സ്വദേശി മരിച്ചു. അജ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഹിറ അലൂമിനിയം ഗ്ലാസ് വർക്ക് കമ്പനി മാനേജിങ് പാട്ണർ പതിപ്പറമ്പത്ത് ഹനീഫ ആണ് കെട്ടിടത്തിലെ ജോലിക്കിടെ ഒമ്പതാം നിലയിൽനിന്ന് വീണ് മരിച്ചത്. പരേതന് 69 വയസായിരുന്നു പ്രായം. വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. അബൂദബി പൊലീസും ഫോറൻസിക് വകുപ്പും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾ പൂർത്തിയായാൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. കൊച്ചുമോൻ ബീഫാത്തിമ ദമ്പതികളുടെ മകനാണ് ഹനീഫ. ഭാര്യ: ശരീഫ. മക്കൾ: സഞ്ജിത്, സഫ്ന. സഹോദരങ്ങൾ: അബ്ദുൽ മജീദ്, ശംസുദ്ദീൻ, സാജിത, ആബിദ, സുബൈദ.
അബൂദബി: അബൂദബി റീം ഐലൻഡിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൃശൂർ അന്തിക്കാട് സ്വദേശി മരിച്ചു. അജ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഹിറ അലൂമിനിയം ഗ്ലാസ് വർക്ക് കമ്പനി മാനേജിങ് പാട്ണർ പതിപ്പറമ്പത്ത് ഹനീഫ ആണ് കെട്ടിടത്തിലെ ജോലിക്കിടെ ഒമ്പതാം നിലയിൽനിന്ന് വീണ് മരിച്ചത്. പരേതന് 69 വയസായിരുന്നു പ്രായം.
വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. അബൂദബി പൊലീസും ഫോറൻസിക് വകുപ്പും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾ പൂർത്തിയായാൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കൊച്ചുമോൻ ബീഫാത്തിമ ദമ്പതികളുടെ മകനാണ് ഹനീഫ. ഭാര്യ: ശരീഫ. മക്കൾ: സഞ്ജിത്, സഫ്ന. സഹോദരങ്ങൾ: അബ്ദുൽ മജീദ്, ശംസുദ്ദീൻ, സാജിത, ആബിദ, സുബൈദ.
Next Story