- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിലെത്തിയ മലയാളി കുഴഞ്ഞ് വീണ് മരിച്ചു;മരണം വിളിച്ചത് കോഴിക്കോട് സ്വദേശിയെ
സലാല: നാട്ടിലേക്ക് പോകുന്നതിനായി സലാല വിമാനത്താവളത്തിലെത്തി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി പെരുവട്ടൂർ സ്വദേശി ചേലോട്ട് കുഞ്ഞഹമ്മദ് ആണ് മരിച്ചത്. പരേതന് 60 വയസായിരുന്നു പ്രായം. ശനിയാഴ്ച നാട്ടിലേക്ക് പോകുന്നതിനായി സലാല വിമാനത്താവളത്തിലെത്തി ബോർഡിങ് എടുത്തതിനുശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. കഴിഞ്ഞ 30 വർഷത്തിലധികമായി ഒമാനിലുണ്ട്. സാദ് അൽ മഷൂറിന് സമീപമുള്ള പച്ചക്കറിക്കടയിലായിരുന്നു ജോലി. ഒമാൻ എയറിൽ നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ചൊവ്വാഴ്ച സ്വദേശത്ത് ഖബറടക്കും. സലാലയിലുള്ള ഭാര്യ ജമീല മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. മകൻ ഫിറോസ് സലാലയിൽ ജോലിചെയ്തുവരുകയാണ്. മറ്റു മക്കളായ സഫ്‌വാൻ, ഷാമിൽ എന്നിവർ നാട്ടിലാണ്. വ്യാപാരിയായ അബ്ദുല്ല സനായിയ്യ അടുത്ത ബന്ധുവാണ്.
സലാല: നാട്ടിലേക്ക് പോകുന്നതിനായി സലാല വിമാനത്താവളത്തിലെത്തി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി പെരുവട്ടൂർ സ്വദേശി ചേലോട്ട് കുഞ്ഞഹമ്മദ് ആണ് മരിച്ചത്. പരേതന് 60 വയസായിരുന്നു പ്രായം.
ശനിയാഴ്ച നാട്ടിലേക്ക് പോകുന്നതിനായി സലാല വിമാനത്താവളത്തിലെത്തി ബോർഡിങ് എടുത്തതിനുശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. കഴിഞ്ഞ 30 വർഷത്തിലധികമായി ഒമാനിലുണ്ട്.
സാദ് അൽ മഷൂറിന് സമീപമുള്ള പച്ചക്കറിക്കടയിലായിരുന്നു ജോലി. ഒമാൻ എയറിൽ നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹം ചൊവ്വാഴ്ച സ്വദേശത്ത് ഖബറടക്കും. സലാലയിലുള്ള ഭാര്യ ജമീല മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. മകൻ ഫിറോസ് സലാലയിൽ ജോലിചെയ്തുവരുകയാണ്. മറ്റു മക്കളായ സഫ്‌വാൻ, ഷാമിൽ എന്നിവർ നാട്ടിലാണ്. വ്യാപാരിയായ അബ്ദുല്ല സനായിയ്യ അടുത്ത ബന്ധുവാണ്.