മനാമ: വീണ്ടും ഒരു മലയാളി കൂടി ബഹ്‌റിനിൽ ആത്മഹത്യ ചെയ്തു. വടകര തൊട്ടിൽപ്പാലം സ്വദേശി ശശിയെയാണ് സനദിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്ത മലയാളികളിൽ ഏഴാമനാണ് ഇദ്ദേഹം.

സാമ്പത്തിക പ്രശ്‌നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് അറിയുന്നത്. നിലവിൽ വിസ ഇല്ലാത്തയാളാണെന്നും പറയപ്പെടുന്നു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ മോർച്ചറിയിലേക്ക് മാറ്റി

ഇതോടെ ഈ വര്ഷം ബഹറിനിൽ ആത്മഹത്യ ചെയ്ത ഇന്ത്യക്കാരുടെ എണ്ണം 31 ആയി. പ്രവാസികളിലെ ആത്മഹത്യാ പ്രവണതകൾക്കെതിരെ ബഹ്റൈൻ സാമൂഹ്യ ലോകത്ത് ഊർജ്ജിത ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുന്നതിനിടെയാണ് ഒരാൾകൂടി ആത്മഹത്യ ചെയ്തത് ഏറെ ഞെട്ടലുളവാക്കിയിട്ടുണ്ട്.