മനാമ: കിങ് ഫൈസൽ ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ മലയാളി മരിച്ചു. അവാൽ വാൽപ്ലാസ്റ്റിക് കമ്പനിയിൽ ഡിസൈനറായി ജോലി ചെയ്യുന്നപാലക്കാട് ജില്ലയിലെ അട്ടപ്പാടി സ്വദേശിയായ മുത്തുസ്വാമി ഗുരുവായൂരപ്പൻ രാജൻ ആണ് മരിച്ചത്. പരേതന് 60 വയസായിരുന്നു പ്രായം.

രാജനുംമകൾ പ്രജിയും (24) സഞ്ചരിച്ച വാഹനത്തിന്പിന്നിൽ സൗദി സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു.തല യിൽ പരിക്കേറ്റ രാജനെ സൽമാനിയ മെഡിക്കൽ കോപ്ലക്‌സിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജന്റെ കൂടെ വാഹനത്തിലുണ്ടായിരുന്ന മകൾ പ്രജിയെഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്