ഹ്‌റൈനിൽ അടിക്കടി ഉണ്ടാകുന്ന മലയാളികളുടെ മരണവാർത്തയ്ക്ക് പിന്നാലെ മറ്റൊരു മരണം കൂടി. കണ്ണൂർ ജില്ലയിലെ പിണറായി അഴിയൂർ സ്വദേശിയും തൂബ്ലിയിൽ ബാസ്മ യുടെ അക്കോമഡേഷനു സമീപമുള്ള ബ്രോന്റിസ് റെസ്റ്റൊറന്റ് ജീവനക്കാരനുമായ ഇസ്മായീൽ ആണ് ഇന്നലെ ഹൃദയാഘാതം മൂലം മരിച്ചത്.

17 വർഷമായി ബഹ്‌റൈൻ പ്രവാസിയാണ്. ഭാര്യ റസീന, മക്കൾ: ഇർഫാദ്, ഫാത്തിമ, അനുമൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി. നാട്ടിലേക്ക് കൊണ്ടു പോവുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ട്മൂല അറിയിച്ചു.