സൗദി അറേബ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ രണ്ട് മരണം. തൃത്താല സ്വദേശിയായ യുവാവും ചെന്നൈ സ്വദേശിയും മരിച്ചതായാണ് സൂചന.തൃത്താല സ്വദേശി ബഷീറാണ് മരിച്ചത്.

ദമ്മാമിലെ അബ്കൈക്കിൽ വച്ചാണ് അപകടം. റിയാദിലേക്കുള്ള യാത്രക്കിടെ ലോറിയുടെ ടയർ പൊട്ടി ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഹൈദരാബാദ് സ്വദേശി തീവ്രപരിചരണ വിഭാഗത്തിലാണ്.

റിയാദിലെ റോയൽ ഫുട്‌ബോൾ ക്ലബ്ബിന്റെ നേതൃ നിരയിലുള്ള ആളാണ് ബഷീർ. ഇദ്ദേഹത്തി ന്റെ ജ്യേഷ്ഠൻ അലി നേരത്തെ സൗദിയിലെ ഒരു കെട്ടിടത്തിൽ നിന്നും വീണു മരിച്ചു.