ദമ്മാം: ദമ്മാം 91ൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് മലയാളി മരിച്ചു. മലപ്പുറം കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി കുഞ്ഞാലൻ ഹാജിയുടെ മകൻ മൊയ്തീൻ കുട്ടി അപ്പടയാണ് മരിച്ചത്.

തിങ്കളാഴ്‌ച്ച രാത്രി ഇശാ നമസ്‌കാരത്തിന്നായി റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം.20 വർഷത്തിലേറെയായി ദമ്മാമിൽ ബൂഫിയ ജോലി ചെയ്തു വരികയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഹോസ്പിറ്റലിലെത്തി. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുവാനാണ് ശ്രമം. ഇദ്ദേഹത്തിന്ന് ഭാര്യയും നാല് കുട്ടികളുമുണ്ട്