- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലേക്ക് തിരിക്കാനിരിക്കെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച വിദ്യാർത്ഥിനിയുടെ പിതാവിനെ
ചികിത്സപ്പിഴവിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ മരിച്ച എം.ബി.ബി.എസ് വിദ്യാർത്ഥിനി ഷംന തസ്നീമിന്റെ പിതാവ് നിര്യാതനായി. കണ്ണൂർ മട്ടന്നൂർ ശിവപുരം സ്വദേശി അബൂട്ടിയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ചികിത്സാ പിഴവുമൂലം മരിച്ച ഷംന തസ്നീമിന്റെ പിതാവ് അബൂട്ടി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പരേതന് 52 വയസായിരുന്നു പ്രായംയ മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് വർഷത്തോളമായി പിതാവ് അബൂട്ടി നിയമ പോരാട്ടത്തിലായിരുന്നു. രാത്രി എട്ട് മണിയോടെയാണ് മസ്‌കത്തിലെ ഹോട്ടൽ മുറിയിൽ വെച്ച് അബൂട്ടിക്ക് ഹൃദയാഘാതം ഉണ്ടായത്. സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല. രണ്ടാഴ്ച മുമ്പാണ് വിസ പുതുക്കുന്നതിനായി അബൂട്ടി മസ്‌കത്തിലെത്തിയത്. അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കാൻ ഇരിക്കെയായിരുന്നു മരണം. 2016 ജൂലെ 18ന് കളമശ്ശേരി മെഡിക്കൽ കോളജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന ഷംന ചികിത്സാ പിഴവ് മൂലം മരണപ്പെട്ടിരുന്നു. പനിയെ തുടർന്ന് ആശുപത്
ചികിത്സപ്പിഴവിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ മരിച്ച എം.ബി.ബി.എസ് വിദ്യാർത്ഥിനി ഷംന തസ്നീമിന്റെ പിതാവ് നിര്യാതനായി. കണ്ണൂർ മട്ടന്നൂർ ശിവപുരം സ്വദേശി അബൂട്ടിയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ചികിത്സാ പിഴവുമൂലം മരിച്ച ഷംന തസ്നീമിന്റെ പിതാവ് അബൂട്ടി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പരേതന് 52 വയസായിരുന്നു പ്രായംയ
മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് വർഷത്തോളമായി പിതാവ് അബൂട്ടി നിയമ പോരാട്ടത്തിലായിരുന്നു.
രാത്രി എട്ട് മണിയോടെയാണ് മസ്‌കത്തിലെ ഹോട്ടൽ മുറിയിൽ വെച്ച് അബൂട്ടിക്ക് ഹൃദയാഘാതം ഉണ്ടായത്. സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല. രണ്ടാഴ്ച മുമ്പാണ് വിസ പുതുക്കുന്നതിനായി അബൂട്ടി മസ്‌കത്തിലെത്തിയത്.
അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കാൻ ഇരിക്കെയായിരുന്നു മരണം. 2016 ജൂലെ 18ന് കളമശ്ശേരി മെഡിക്കൽ കോളജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന ഷംന ചികിത്സാ പിഴവ് മൂലം മരണപ്പെട്ടിരുന്നു. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച ഷംനയുടെ മരണം മരുന്ന് മാറി നൽകിയതിനെ തുടർന്നാണ് സംഭവിച്ചത്.ഷരീഫയാണ് ഭാര്യ. മറ്റു മക്കൾ: മുഹമ്മദ് ഷിബിലി, ഷിഫാന