- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരൻ ഉൾപ്പടെ 2 പേർ ജയിലിൽ മരിച്ച നിലയിൽ
സാൻക്വിന്റിൻ (കാലിഫോർണിയ): വധശിക്ഷക്ക് വിധിക്കപ്പെട്ട് സാൻക്വിന്റൻ സ്റ്റേറ്റ് ജയിലിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരൻ വിരേന്ദ്ര (വിക്ടർ) ഗോവിൻ (51), ആൻഡ്രൂ ഉർഡയൽസ് (54) എന്നിവരെ വ്യത്യസ്ത സെല്ലുകളിൽ നവംബർ ആദ്യവാരം അബോധാവസ്ഥയിൽ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും പിന്നീട് മരിച്ചതായി ജയിൽ അധികൃതർ കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തി.ഈഞായറാഴ്ചയായിരുന്നു ഇരുവരുടേയും മരണം സ്ഥിരീകരിച്ചത്.1995 കാലിഫോർണിയായിൽ അഞ്ച് സ്ത്രീകളെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയായിരുന്നു ആൻഡ്രു. 2004 ൽ ഗീതാകുമാർ(42), പരസ് കുമാർ (18), തുളസി കുമാർ (16), സിതബെൻ പട്ടേൽ (63) എന്നിവരെ വീടിനകത്ത് തീവെച്ച് കൊലപ്പെടുത്തിയ കേസ്സിലായിരുന്നു ഗോവിനും, സഹോദരൻ പ്രവീണും വധശിക്ഷക്ക് വിധിക്കപ്പെട്ടത്ഹോട്ടൽ ഉടമകളായിരുന്ന പട്ടേലിന്റെ കുടുംബവും, വിക്ടർ ഗോവിന്റെ കുടുംബവും തമ്മിൽ വഴിയെച്ചൊല്ലിയുണ്ടായ ന്ന തർക്കമാണ് കൊലയിൽ അവസാനിച്ചത്. 2006 മുതൽ വധശിക്ഷ നടപ്പാക്കാത്ത കാലിഫോർണിയായിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവർ രോഗം മൂലമോ, ആത്മഹത്യ
സാൻക്വിന്റിൻ (കാലിഫോർണിയ): വധശിക്ഷക്ക് വിധിക്കപ്പെട്ട് സാൻക്വിന്റൻ സ്റ്റേറ്റ് ജയിലിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരൻ വിരേന്ദ്ര (വിക്ടർ) ഗോവിൻ (51), ആൻഡ്രൂ ഉർഡയൽസ് (54) എന്നിവരെ വ്യത്യസ്ത സെല്ലുകളിൽ നവംബർ ആദ്യവാരം അബോധാവസ്ഥയിൽ കണ്ടെത്തി.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും പിന്നീട് മരിച്ചതായി ജയിൽ അധികൃതർ കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തി.ഈഞായറാഴ്ചയായിരുന്നു ഇരുവരുടേയും മരണം സ്ഥിരീകരിച്ചത്.1995 കാലിഫോർണിയായിൽ അഞ്ച് സ്ത്രീകളെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയായിരുന്നു ആൻഡ്രു.
2004 ൽ ഗീതാകുമാർ(42), പരസ് കുമാർ (18), തുളസി കുമാർ (16), സിതബെൻ പട്ടേൽ (63) എന്നിവരെ വീടിനകത്ത് തീവെച്ച് കൊലപ്പെടുത്തിയ കേസ്സിലായിരുന്നു ഗോവിനും, സഹോദരൻ പ്രവീണും വധശിക്ഷക്ക് വിധിക്കപ്പെട്ടത്ഹോട്ടൽ ഉടമകളായിരുന്ന പട്ടേലിന്റെ കുടുംബവും, വിക്ടർ ഗോവിന്റെ കുടുംബവും തമ്മിൽ വഴിയെച്ചൊല്ലിയുണ്ടായ ന്ന തർക്കമാണ് കൊലയിൽ അവസാനിച്ചത്.
2006 മുതൽ വധശിക്ഷ നടപ്പാക്കാത്ത കാലിഫോർണിയായിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവർ രോഗം മൂലമോ, ആത്മഹത്യ ചെയ്തോ മരിക്കുന്ന സംഭവം വിരളമല്ല. 740 തടവുകാരാണ് ജയിലിൽ കഴിയുന്നത്.1978 ൽ സുപ്രീം കോടതി വധശിക്ഷ പുനഃ സ്ഥാപിച്ചതുമുതൽ 2006 വരെ 25 പേരെയാണ് ഇവിടെ വധശിക്ഷക്ക് വിധേയരാക്കിയത്.