പെട്രോൾ ടാങ്കറും മിനി ട്രക്കും കൂട്ടിയിടിച്ച് ഗുരതരമായ പരിക്കുകളോടെ റിയാദ് അൽ ഈമാൻ ആശുപത്രിയിൽ പ്രവിശേപ്പിച്ചിരുന്ന പത്തനംതിട്ട റാന്നി പഴവങ്ങാടി സ്വദേശി ലിപിനേഷ് കുമാർ നിര്യാതനായി. പരേതന് 32 വയസായിരുന്നു പ്രായം.

അൽഖർജ് റോഡിൽ എക്സിറ്റ് 12 ന് സമീപം ഈ മാസം അഞ്ചിന് വൈകിട്ടായിരുന്നുഅപകടം. മറിഞ്ഞ ടാങ്കറിന്റെ മുകൾ ഭാഗത്തെ അടപ്പ് തുറന്ന് ഇന്ധനം പുറത്തേക്ക്ഒഴുകിയിരുന്നു.

പെട്രോൾ ടാങ്കർ കമ്പനിയിൽ ഡ്രൈവറായിരുന്നു. അവിവാഹിതനാണ്. മാതാവ്: വൽസമ്മ. സഹോദരൻ: വിപിനേഷ്