ത്തറിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. തിക്കോടി പെരുമാൾപുരം മണലൊടി പറമ്പിൽ ടി.കെ.ഹാഷിമിന്റെ മകൻ മുഹമ്മദ് യാസീൻ ആണു മരിച്ചത്. 22 വയസായിരുന്നു പ്രായം.

കഴിഞ്ഞ ദിവസം രാത്രി 11ന് മുഹമ്മദ് യാസീൻ ഓടിച്ചിരുന്ന കാർ ടയർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയും അപ്പോൾ മറ്റൊരു വാഹനം വന്നിടിക്കുകയുമായിരുന്നു. മുഹമ്മദ് യാസീന്റെ കുടുംബം വർഷങ്ങളായി ഖത്തറിലാണ് താമസം. മാതാവ്: സറീന. സഹോദരങ്ങൾ: നിസാം, ഹിസാന.