മസ്‌കത്ത്: നാട്ടിൽ നിന്നും മടങ്ങി വരവെ മസ്‌കറ്റ് വിമാനത്താവളത്തിൽ തലകറങ്ങി വീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. നൂറനാട് പയ്യനല്ലൂർ സ്വദേശി ഗിരീഷൻ ആണ് മരിച്ചത്. പരേതന് 60 വയസായിരുന്നു പ്രായം.

റോയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അന്ത്യം. ഗാലയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന ഗിരീഷന് നാട്ടിൽ നടത്തിയ പരിശോധനയിൽ ഹൃദയത്തിൽ ബ്ലോക്കുള്ളതായി കണ്ടെത്തിയിരുന്നു. നിരവധി വർഷങ്ങളായി ഒമാനിലുള്ള ഇദ്ദേഹത്തിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.