- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടംച മലയാലി ഉൾപ്പെടെ മൂന്ന് മരണം; മരണം വിളിച്ചതുകൊല്ലം സ്വദേശിയെ
റിയാദ്:സൗദിയിലെ അബഹയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്നു മരണം. അബഹനമാസ് ഹൈവേയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ കൊല്ലം പെരിനാട് മതിലിൽ സ്വദേശി സെബാസ്റ്റ്യൻ ചാൾസ് സോളമൻ ആണ് മരിച്ചത്. ഉത്തർപ്രദേശ് സ്വദേശി ഇനായത്തുള്ള ഇബ്രാഹിം (43), പാക്കിസ്ഥാൻ പൗരൻ എന്നിവരാണ് മരിച്ച മറ്റുള്ളവർ.ഖർസാന കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ഇവർ ജോലി ആവശ്യാർഥം ബൽ അസ്മറിൽനിന്ന് തനൂമയിലേക്കു പോകുകയായിരുന്നു. ഇവർ സഞ്ചരിച്ച ട്രക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു.സെബാസ്റ്റ്യൻ ചാൾസ് ഹെവി ഡ്രൈവറാണ്. സഊദിയിലെ ചുരങ്ങളിൽ ഏറ്റവും കുത്തനെയുള്ള ചുരങ്ങളിലൊന്നാണ് താനൂമ ചുരം സോളമൻ ചാൾസ് രണ്ടുമാസം മുമ്പാണ് സൗദിയിൽ തൊഴിൽ തേടി എത്തിയത്. ശോഭയാണ് മരിച്ച ചാൾസ് സോളമന്റെ ഭാര്യ. പത്താം ക്ലാസ് വിദ്യാർത്ഥി റിന്റോ ഏക മകനാണ്. നേരത്തെ കുടുംബസമേതം ഏറെക്കാലമായി ഇദ്ദേഹം ഷാർജയിലായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബങ്ങൾ.
റിയാദ്:സൗദിയിലെ അബഹയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്നു മരണം. അബഹനമാസ് ഹൈവേയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ കൊല്ലം പെരിനാട് മതിലിൽ സ്വദേശി സെബാസ്റ്റ്യൻ ചാൾസ് സോളമൻ ആണ് മരിച്ചത്.
ഉത്തർപ്രദേശ് സ്വദേശി ഇനായത്തുള്ള ഇബ്രാഹിം (43), പാക്കിസ്ഥാൻ പൗരൻ എന്നിവരാണ് മരിച്ച മറ്റുള്ളവർ.ഖർസാന കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ഇവർ ജോലി ആവശ്യാർഥം ബൽ അസ്മറിൽനിന്ന് തനൂമയിലേക്കു പോകുകയായിരുന്നു. ഇവർ സഞ്ചരിച്ച ട്രക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു.സെബാസ്റ്റ്യൻ ചാൾസ് ഹെവി ഡ്രൈവറാണ്. സഊദിയിലെ ചുരങ്ങളിൽ ഏറ്റവും കുത്തനെയുള്ള ചുരങ്ങളിലൊന്നാണ് താനൂമ ചുരം
സോളമൻ ചാൾസ് രണ്ടുമാസം മുമ്പാണ് സൗദിയിൽ തൊഴിൽ തേടി എത്തിയത്. ശോഭയാണ് മരിച്ച ചാൾസ് സോളമന്റെ ഭാര്യ. പത്താം ക്ലാസ് വിദ്യാർത്ഥി റിന്റോ ഏക മകനാണ്. നേരത്തെ കുടുംബസമേതം ഏറെക്കാലമായി ഇദ്ദേഹം ഷാർജയിലായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബങ്ങൾ.