തിരുവനന്തപുരം : ജന്മഭൂമി റെസിഡന്റ് എഡിറ്റർ കെ കുഞ്ഞിക്കണ്ണന്റെ ഭാര്യ പ്രേമജ (56) അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ തൈക്കാട് വൈദ്യുത ശ്മശാനത്തിൽ. ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ റിപ്പോർട്ടർ പ്രകുല, മഞ്ഞില എന്നിവർ മക്കളാണ്. മരുമകൻ രതീഷ് അനിരുദ്ധൻ മാതൃഭൂമി ന്യൂസിലെ മാധ്യമ പ്രവർത്തകനാണ്.