മനാമ:രണ്ട് ദിവസം മുമ്പ് കാണാതായ മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ തൃപ്രയാർ സ്വദേശിയായ സതീഷ് കുമാറിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 56 വയസായിരുന്നു പ്രായം.കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ഹിദ്ദിലെ അറേബ്യൻ ഇൻഫർമേഷൻ സെന്റർനു സമീപമുള്ള പാർക്കിംഗിൽ ഇട്ടിരുന്ന കാറിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ ദിവസം രാവിലെ 8:30 മുതൽ ഇദ്ദേഹത്തെ കുറിച്ചു വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ സുഹൃത്തുക്കൾ കാണാതായതായി പരാതി നൽകിയിരുന്നു. ഹിദ്ദിലെ ബോക്‌സ് മേക്കേഴ്സ് കമ്പനിയിലെ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു.30 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയായിരുന്നു.

കുടുംബം നാട്ടിലാണ്. സഹോദരിയും ഭർത്താവും ബഹ്റൈനിലുണ്ട്. പൊലീസെത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാനുള്ള തുടർ നടപടികൾ സ്വീകരിച്ചു വരുന്നു