ഇബ്ര : ഇബ്രയിൽ മലയാളി യുവാവ് നിര്യാതനായി. കൊല്ലം പട്ടത്താനം സ്വദേശി വാഴവിള കുന്നത്തുവീട്ടിൽ രാമകൃഷ്ണന്റെയും ശ്യാമളയുടെയും മകൻ മോഹനൻ ആണ് മരിച്ചത്. പരേതന് 39 വയസായിരുന്നു പ്രായം.

നെഞ്ചുവേദനയെ തുടർന്ന് ഇബ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം വിളിക്കുകായയിരുന്നു.രണ്ടുവർഷം ദുബൈയിൽ ജോലി ചെയ്തിരുന്ന മോഹനൻ രണ്ടുമാസം മുമ്പാണ് ഒമാനിലെത്തിയത്. ഇബ്രയിൽ നിർമ്മാണ കമ്പനിയിൽ മേസണായി പ്രവർത്തിച്ചുവരുകയായിരുന്നു.രജനിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.