ലയാളി യുവാവ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ. വടകര സ്വദേശിയെ ആണ് ബർകയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വടകര കീഴൽ ചെക്കോട്ടി ബസാർ ചേണി കണ്ടിമീത്തൽ വീട്ടിൽ രവീന്ദ്രൻ -സുലോചന ദമ്പതികളുടെ മകൻ രഞ്ജിത്ത് ആണ് മരിച്ചത്. പരേതന് 27 വയസായിരുന്നു പ്രായം.

ബർക്ക അഡാർക്ക് കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. അവിവാഹിതനാണ്. സഹോദങ്ങൾ: രസിമ, രോഹിത്ത്