സൗദി ഇന്നലെ രണ്ട് വ്യത്യസ്ത ഇടങ്ങളിലായി മരണം വിളിച്ചത് രണ്ട് മലയാളികളെ. ഒരാൾ സന്ദർശക വിസയിലെത്തി ഹൃദയാഘാം മൂലം മരണമടഞ്ഞപ്പോൾ ആലപ്പുഴ സ്വദേശിക്ക് വാഹനാപകടത്തിൽ മരണപ്പെടുകയായിരുന്നു.

ആലപ്പുഴ പുള്ളികണക്ക് സ്വദേശി നമ്പൂഴിൽ കൃഷണൻ പിള്ളയുടെ മകൻ ശ്രീകുമാർ ആണ് വാഹനാപകടത്തിൽ മരിച്ചത്. 49 വയസായിരുന്നു പ്രായം. ചൊവ്വാഴ്ച അസീർ പ്രവിശ്യയിൽപെട്ട ഖമീസിൽ നിന്നും 15 കിലോമീറ്റർ അകലെ തന്തഹക്കടുത്തുണ്ടായ വാഹനാപകടത്തിലാണ്? മരണം.

ജോലി ആവശ്യാർഥം തരീബിലേക്ക് പോവുകയായിരുന്നു. തന്തഹക്കടുത്ത് ജംഗ്ഷനിൽ പാകിസ്?താനി പൗരൻ ഓടിച്ച വാഹനമിടിച്ചാണ് അപകടം. കരാർ വ്യവസ്ഥയിൽ പെയിന്റിങ് ജോലി ചെയ്ത് വരികയായിരുന്നു. അഞ്ച് വർഷമായി സൗദിയിലുണ്ട്. ഒന്നര വർഷം മുമ്പ് പുതിയ വിസയിലാണ് ഇവിടെ എത്തിയത്.ഭാര്യ: മഹേശ്വരി. രണ്ട് കുട്ടികളുണ്ട്. മൃതദേഹം ഹയാത്ത് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സന്ദർശക വിസയിൽ ജിദ്ദയിൽ എത്തിയ മലപ്പുറം കാവനൂർ ഇരിവേറ്റി സ്വദേശി കൈനോട്ട് ആലിക്കുട്ടി മാസ്റ്റർ ആണ് ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. പരേതന് 58 വയസായിരുന്നു പ്രായം. മഞ്ചേരി എച്ച്എം.വൈ.എച്ച്എസ്എസിലെഹിന്ദി അദ്ധ്യാപകനായിരുന്നു.

ഉംറ നിർവഹിച്ചു മദീന സന്ദർശനം പൂർത്തിയാക്കി മടങ്ങുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജിദ്ദയിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് മരണം. ഇരുപത് ദിവസം മുമ്പാണ് ഭാര്യ ഖദീജ ടീച്ചറോടൊപ്പം എത്തിയത്. ഫാസിൽ, ഡോ. ശുഹൈൽ (ബാബ് മക്ക ഹിബ ക്ലിനിക്?), സാലിഹ് (കുവൈത്ത്?) എന്നിവർ മക്കളാണ്. സഹോദരൻ ഹംസ ജിദ്ദയിലുണ്ട്.