ടോറോണ്ടോ: വേൾഡ് മകൗൺസിൽ ടോറോണ്ടോ പ്രൊവിൻസ് സെക്രട്ടറി ടിജോ തോമസിന്റെ ഗ്രാൻഡ് മദർ മേരിക്കുട്ടി തോമസ് (86) നിര്യാതയായി. പരേതനായ ശ്രീ എ. വി. തോമസ് അരീക്കത്തറയിലിന്റെ ഭാര്യയാണ് പരേത.

മക്കൾ: ജോണികുട്ടി (കണ്ണൂർ), രാജു (ബോംബെ), സിസിലി (പുനലൂർ), ആലിസ് (ബോംബെ), റോയ് കുമ്പനാട് (കുവൈറ്റ്). മരുമക്കൾ: അമ്മിണി, കുഞ്ഞുമോൾ, സൂസമ്മ, ജോൺസൻ, രാജു, രഞ്ജി, ലിസ്സ. കൊച്ചുമക്കൾ: ടിജോ (ടോറോണ്ടോ), റിജോ കുമ്പനാട്, ടിൻസി ദുബായ്, ആൻസി, സുബി, ബ്ലെസ്സി, ലിജി, ടിന്റോ, ഷിന്‌ടോ, അക്‌സ, അലക്‌സ്, റെയ്ന.

പരേത എബ്രഹാം ചെറിയാന്റെയും, അന്നമ്മ അബ്രഹാമിന്റെയും മകളും, മോടിയിൽ കുടുംബാംഗവുമാണ്. വേൾഡ് മലയാളി കൗൺസിൽ മുൻ ചെയർമാൻ ശ്രീ പി. സി. മാത്യു, ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പ്യായർ, അഡ്‌മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട് ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ളൈ മുതലായവർ അനുശോചനങ്ങൾ അറിയിച്ചു. അതോടൊപ്പം ടോറോണ്ടോ പ്രൊവിൻസ് ചെയർമാൻ സോമോൻ സക്കറിയ, പ്രസിഡന്റ് ബിജു തോമസ്, വൈസ് പ്രസിഡന്റ് ബോബി, മാത്യൂസ് ഈപ്പൻ ബീബി, മുതലായവർ പ്രൊവിൻസിനു വേണ്ടി തങ്ങളുടെ അനുശോചനങ്ങൾ അറിയിച്ചു.