പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ദീർഘകാല ബഹ്റൈൻ പ്രവാസിയുമായ മലപ്പുറം വെസ്റ്റ് ജില്ലയിലെ കുന്നുംപുറം സ്വദേശി അബ്ദു ബ്‌നു മസ്ഊദ് (അബ്ദു മുസ്ലിയാർ ഊക്കത്) ഇന്നലെ നാട്ടിൽ മരണപെട്ടു.

ബഹ്റൈനിൽ മുപ്പത്തിയഞ്ചു വർഷത്തെ സേവനത്തിലൂടെ ഇസ്‌ലാമിക പ്രബോധന രംഗത്ത് നിറഞ്ഞു നിന്ന വ്യെക്തിയായിരുന്നു മസ്ഊദ് ഉസ്താദ്, ബഹ്റൈൻ മലയാളി ഇസ്ലാഹി പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് കൂടിയാണ് മസ്ഊദ് ഉസ്താദ്, സൗദി അറേബിയയിലെ പ്രമുഖ മലയാളി പണ്ഡിത കുടുംബമായ അൽ ഖാതിബ് കുടുബാംഗവും, പ്രമുഖ പണ്ഡിതൻ മുഹ്യുദ്ധീൻ ഉമരിയുടെയും, കേരളീയ മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് കെഎം മൗലവിയുടെയും ബന്ധുവാണ് മസ്ഊദ് ഉസ്താദ്.

ബഹ്റൈൻ നാട്ടിലും ബഹ്റൈനിലുമായി ധാരാളം ശിഷ്യ ഗണങ്ങളുള്ള അബ്ദുബ്‌നു ഉസ്താത് നാല് വർഷം മുൻപായിരുന്നു ബഹ്റൈൻ അൽ ഹിദായ മലയാളം വിങ്ങിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചു ബഹ്റൈനിൽ അവസാന സന്ദർശനം നടത്തിയത് എന്ന് ജനറൽ സെക്രട്ടറി ഗഫൂർ പാടൂർ പറഞ്ഞു.