ക്കയിൽ വാഹനപകടത്തിൽ മലയാളി യുവാവ് മരിച്ചു.തലശ്ശേരി മുഴപ്പിലങ്ങാട് സ്വദേശി കാട്ടിൽ പീടിക നൗഷാദാണ് (45) മരിച്ചത്. ഹറമിനടുത്ത് ബത്ഹ ഖുറൈശിൽ ഇന്നലെ രാവിലെ ഉണ്ടായ കാറപകടത്തിലാണ് മരണം സംഭവിച്ചത്. 16 വർഷമായി ഹറമിനു സമീപത്തെ ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു.

പരേതനായ ഹുസൈൻ-ഖദീജ ദമ്പതികളുടെ മകനാണ് മരിച്ച നൗഷാദ്. ഭാര്യ: റജീന. മക്കൾ: നജ് വാൻ, ഫാത്തിമ. മക്കയിലുള്ള സഹോദരൻ നൗഫലിനെ കൂടാതെ മസ്‌കത്തിലുള്ള നിയാസ്, നാട്ടിലുള്ള നവാബ്, നസീമ, നദീറ എന്നിവരാണ് മറ്റു സഹോദരങ്ങൾ.

വ്യഴാഴ്ചവിശുദ്ധ ഹറമിൽ സുബ്ഹി നിസ്‌കാര ശേഷം മയ്യിത്ത് നിസ്‌കാരം നിർവ്വഹിച്ച് ജന്നത്തുൽ മുഅല്ലയിൽ മറവു ചെയ്യും. മയ്യിത്തിന്റെ നടപടിക്രമങ്ങൾക്ക് സഹോദരൻ നൗഫൽകൂടാതെ മക്കയിലെ ഐ.സി. എഫ്, ആർ എസ് സി പ്രവർത്തകരായ റഷീദ് അസ് ഹരി, മുസ്തഫ കാളോത്ത്, ഹമിദ് സൈനി ഫൈസൽ സഖാഫി, നൗഫൽ സഖാഫി, മുനിർ തുടങ്ങിയവർ നേതൃത്വം നൽകി