- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
ഒന്റാരിയോയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി; വിട വാങ്ങിയതുകൊല്ലം സ്വദേശി
ടൊറന്റോ: കാനഡയിലെ സ്‌കാർബോറോഗ് ഒന്റാരിയോയിൽ മലയാളിയായ റോയി ഫിലിപ്പ് (40), ജനുവരി 26 നുരാവിലെ 9 മണിക്ക് ഹൃദയാഘാതംമൂലം നിര്യാതനായി. ഭാര്യ: ജീന ഏലിസബേത് എലിയാസ്.
പരേതൻ, കൊല്ലം കടവൂർ, മതിലിൽ റോയ് നിവാസിലെ ജോസഫ് ഫിലിപ്പിന്റെയും, നിര്യാതയായ അൽഫോസാ ഫിലിപ്പിന്റെയും മകനാണ്. ശോശാമ്മ ഫിലിഫ്, ജോസഫ് ഫിലിപ്പ് എന്നിവർ സഹോദരങ്ങളാണ്. മറ്റൊരു സഹോദരി അന്നമ്മ ഫിലിപ്പ് 2005 ൽ നിര്യാതയായിരുന്നു.
കോട്ടയം, പുതുപ്പള്ളി, മീനടം ചക്കുങ്കൽ വീട്ടിൽ സി.സി ഏലിയാസിന്റെയും സൂസമ്മ ഏലിയാസിന്റെയും മകളാണ് ഭാര്യ ജീന ഏലിസബേത് എലിയാസ്. 2020 ഫെബ്രുവരിയിൽ ടോറോന്റോയിൽ എത്തിച്ചേർന്ന ജീന ഇപ്പോൾ PSW at Yee Hong Geritaric Center ൽ ജോലിചെയ്യുന്നു .
ടൊറൊന്റോ സെന്റ് തോമസ് പള്ളിയിൽ സഹകരിച്ചിരുന്നു പരേതന്റെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചു മതാചാരപ്രകാരം കടവൂർ St. Casimir's കത്തോലിക്ക പള്ളിയിൽ സംസ്‌കാരം നടത്തുവാൻവേണ്ടി ടൊറോന്റോ മലയാളിസമാജവും, മറ്റുസാമൂഹ്യപ്രവർത്തകരും വേണ്ട ക്രമീകരണങ്ങൾ ചെയ്തുവരുന്നു .വിശദവിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ് .ജോസഫ് ജോൺ കാൽഗറി അറിയിച്ചതാണിത്.