കോവിഡ് ബാധിച്ച് മലയാളി കാനഡയിൽ മരിച്ചു.കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശിയും കൂരിക്കാട്ട് തോമാച്ചൻ ലൂസി ദമ്പതികളുടെ മകനും സസ്‌കാച്ചെവൻ ഹോസ്പിറ്റൽ (നോർത്ത് ബാറ്റിൽഫോർഡ് ഈസ് എ പബ്ലിക് സൈക്കിയാട്രിക് ഹോസ്പിറ്റൽ ഇൻ നോർത്ത് ബാറ്റിൽഫോർഡ് , സസ്‌കാച്ചെവൻ .) ആശുപത്രിയിലെ രജിസ്റ്റേർഡ് നേഴ്‌സുമായിരുന്ന ടോം തോമസ് ആണ് മരിച്ചത്. 35 വയസായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ടോം കോവിഡ് പോസ്റ്റീവ് ആയി ചികിത്സയിലായത്. കാർഡിയാക്ക് അറസ്റ്റ് ഉണ്ടായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.ഭാര്യ മെറിൻ ഇതേ ആശുപത്രിയിലെ രജിസ്റ്റേർഡ് നേഴ്‌സാണ്.ഒരു വയസ്സുള്ള മകളുണ്ട്.