ഇടുക്കി: മരം മുറിഞ്ഞു വീണ് അദ്ധ്യാപകന് ദാരുണാന്ത്യം. നെടുങ്കണ്ടം സെന്റ്. സെബാസ്റ്റ്യൻ സ്‌കൂൾ ഹെഡ്‌മാസ്റ്റർ എഴുകുംവയൽ കൊച്ചുപറമ്പിൽ ലിജി വർഗീസ്(48)ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടു കൂടിയാണ് അപകടം നടന്നത്. ഇരട്ടയാറിൽ വീട് നിർമ്മിക്കുന്നതിനായി മരം മുറിച്ച് മാറ്റുന്നതിനിടയിലാണ് അപകടം. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനായി പ്രവേശിപ്പിച്ചു.