- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിഡ്നിയിൽ മലയാളി ഡോക്ടർ നിര്യാതനായി; മരിച്ചത് ആദ്യകാല കുടിയേറ്റ മലയാളിയായ തൃശൂർ സ്വദേശി; കെ വി ഇട്ടിമാണിയുടെ വിയോഗം മലയാളി സമൂഹത്തിന് മറക്കാനാവാത്തത്
സിഡ്നി: ഓസ്ട്രേലിയയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളായ ഡോക്ടർ കെ.വി ഇട്ടിമാണി നിര്യാതനായി. പരേതന് 83 വയസായിരുന്നു പ്രായം. സിഡ്നിയിലെ CHISWICK -ൽ ആണ് അദ്ദേഹം താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മകൻ ചീഫ് മെഡിക്കൽ ഓഫീസർ ആയി ജോലി ചെയ്യുന്ന സിഡ്നിയിലെ RPA ആശുപത്രിയിൽ വച്ചാണ് ഇന്നലെ അദ്ദേഹം അന്തരിച്ചത്.
ഭാര്യ ആനീസും മൂന്നു മക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. സിഡ്നി - വെസ്റ്റ്‌മേഡ് ഹോസ്പിറ്റലിലെ കാർഡിയോളജി വിഭാഗം തലവനായ ഡോക്ടർ പ്രമേഷ് കോവൂർ അദ്ദേഹത്തിന്റെ മരുമകൻ ആണ്.
1970 കളിൽ തൃശ്ശൂരിനടുത്തു കുന്നംകുളത്തു നിന്നും കുടിയേറി ഓസ്ട്രേലിയയിലെ സിഡ്നിയിൽ എത്തിയ ഇട്ടിമാണി ഓസ്ട്രേലിയൻ മലയാളി സമൂഹത്തോട് വളരെയേറെ ഇഴചേർന്നു പ്രവർത്തിച്ചിരുന്ന വ്യക്തിത്വമായിരുന്നു. മലയാളികളുടെ ഏതൊരു ആവശ്യത്തിനും മുൻപന്തിയിലുണ്ടായിരുന്നു ഡോക്ടർ ഇട്ടിമാണി. പുതുതായി വന്നിരുന്ന കുടിയേറ്റക്കാർക്ക് തന്നാലാവുന്ന നിരവധി സഹായങ്ങൾ അദ്ദേഹം നൽകിയിരുന്നു. സിഡ്നി മറൂബറയിൽ GP ആയിട്ടായിരുന്നു ഡോക്ടർ ഇട്ടിമാണി ജോലി ചെയ്തിരുന്നത്.
ഡോക്ടർ ഇട്ടിമാണിയുടെ നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ ഫാർ ഈസ്റ്റ് ആൻഡ് ഓസ്‌ട്രേലിയ ചെയർമാൻ അബ്ബാസ് ചേലാട്ട്, WMC സിഡ്നി പ്രൊവിൻസ് പ്രസിഡന്റ് ബാബു വര്ഗീസ്, സിഡ്നി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ പി ജോസ് തുടങ്ങിയവർ അനുശോചനം അറിയിച്ചു.