- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; താമസസ്ഥലത്ത് ക്വാറന്റൈയ്നിൽ കഴിയവെ മരണം വിളിച്ചത് കോഴിക്കോട് സ്വദേശിയെ
കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി മഞ്ജിത് ലോകനാഥൻ (48) ആണ് മരിച്ചത്. കോവിഡ് ബാധിച്ചപ്പോൾ താമസ സ്ഥലത്ത് ക്വാറന്റനിൽ ആയിരുന്നു. രാവിലെ സുഹൃത്തുക്കളാണ് ഇദ്ദേഹത്തെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ : വിദ്യ, ഏക മകൻ എസ്എസ്എൽ സി വിദ്യാർത്ഥിയാണ്. സംസ്‌കാരവുമായി ബന്ധപ്പെട്ട തുടർനടപടികൾ കോഴിക്കോട് ജില്ലാ എൻ.ആർ. ഐ അസോസിയേഷന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
Next Story