- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു; മരണം വിളിച്ചത് ഐടി ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശിയെ
യുഎഇയിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു.ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി നിസാർ അലി (45) ആണ് റാസൽഖൈമയിൽ മരിച്ചത്. ഇവിടെ സ്വന്തമായി റസ്റ്ററന്റ് നടത്തിവരികയായിരുന്നു.
ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെ രാവിലെ 11നാണു മരിച്ചത്. കൊല്ലം ടികെഎം എൻജനീയറിങ് കോളജ് മുൻ ജനറൽ സെക്രട്ടറിയും അക്കാഫിന്റ സജീവ പ്രവർത്തകനുമായിരുന്നു.
ഭാര്യ: ഷൈനി നിസാർ. മക്കൾ: നദീം നിസാർ, നൗഫൽ നിസാർ. മൃതദേഹം ഇന്നു വൈകിട്ട് ഷാർജയിൽ സംസ്‌കരിക്കും.
Next Story