- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിലെ പ്രമുഖ വ്യവസായി നാട്ടിൽ നിര്യാതനായി; മരണം വിളിച്ചത് ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ കോഴിക്കോട് സ്വദേശി ബഷിറിനെ

X
ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബഷീർ.എം.കെ നാട്ടിൽ നിര്യാതനായി. 64 വയസ്സായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം.
വടകര കണ്ണൂക്കര സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 40 വർഷമായി ബഹ്‌റൈനിൽ പ്രവാസിയായിരുന്നു. , അബു ഫറാസ്, യൂണിഫോം സിറ്റി, േബ്ലസർ സിറ്റിഎന്നീ സ്ഥാപനങ്ങളുടെ ഉടമയായ അദ്ദേഹം ബഹ്‌റൈനിലെ സാമൂഹിക , ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. കാൻസർ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്ന കാൻസർ കെയർ ഗ്രൂപ്പിന്റെ സ്ഥാപക അംഗവും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.
കെ.പി മൊയ്തുവാണ് പിതാവ്. മാതാവ്: അലീമ. ഭാര്യ: റഹ്മത്ത് ബഷീർ. മക്കൾ: ഫറാസ് ബഷീർ, ഡോ. റൈസ ബഷീർ, ഷെറിൻ ബഷീർ, വഫ ബഷീർ അയിഷ ബഷീർ. സഹോദരങ്ങൾ: അസൈനാർ, സലാം, ആയിഷ, റാബി.
Next Story

