- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ വീണ്ടും കോവിഡ് ബാധിച്ച് മലയാളി മരിച്ചു; കസബിൽ മരിച്ചത് തിരുവനന്തപുരം സ്വദേശി
മസ്‌കത്: ഒമാനിലെ കസബിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം വർക്കല ഞെക്കാട് സ്വദേശി പ്രസന്ന ബാബുവാണ് മരണപ്പെട്ടത്. 60വയസായിരുന്നു.
അസുഖം ബാധിച്ച് താമസസ്ഥലത്ത് കഴിയുകയായിരുന്ന പ്രസന്ന ബാബുവിന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ കസബ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. കഴിഞ്ഞ 40 വർഷമായി കസബിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ബാബു.
ഭാര്യയും രണ്ട് ആൺ മക്കളുമുണ്ട്. കോവിഡ് ബാധിച്ച് ഒമാനിൽ മരിക്കുന്ന മലയാളികളുടെ എണ്ണം ഇതോടെ 39 ആയി.
Next Story