- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലും കോവിഡ് ബാധിച്ച് മലയാളി മരിച്ചു; മരണം വിളിച്ചത് നാല് പതിറ്റാണ്ടോളമായി കുവൈത്തിൽ പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശിയെ
കുവൈറ്റിലും കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കൊയിലാണ്ടി സ്വദേശി സെയ്ദ് ഹൈദ്രോസ് സഖാഫ് (59) ആണ് മരിച്ചത്. കോവിഡ ബാധിച്ച മിഷരിഫ ഫീൽഡ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
നാല് പതിറ്റാണ്ടോളമായി കുവൈത്തിൽ പ്രവാസിയായിരുന്ന അദ്ദേഹം എയ്‌സ് ഹാർഡ്‌വെയർ ജീവനക്കാരനായിരുന്നു. പിതാവ് - സെയ്ദ് അബ്ദുൽ ഖാദർ സഖാഫ്. മാതാവ് - ഷെരീഫ അയിഷാ ബീവി. ഭാര്യ - മുബീന. മക്കൾ - ഹിന, സെയ്ദ് അജീബ് സഖാഫ്, ഹിബ, ഹന്ന. ഭാര്യയും ഒരു മകളും കുവൈത്തിലുണ്ട്. കോവിഡ് മാനദണ്ഡപ്രകാരം മൃതദേഹം കുവൈത്തിൽ ഖബറടക്കി.
Next Story