ഖമീസ് മുഷൈത്ത്: മൂന്നര പതിറ്റാണ്ട് നീണ്ട പ്രവാസത്തിനൊടുവിൽ പ്രവാസ ദേശത്തു വെച്ച് തന്നെ മലയാളി അന്ത്യശ്വാസം വലിച്ചു. സൗദിയിലെ മൂന്ന് നഗരങ്ങളിലായി മൊത്തം മൂന്നര പതിറ്റാണ്ട് കാലം പ്രവാസ ജീവിതം നയിച്ച മലയാളിയാണ് പ്രവാസ ദേശത്ത് വെച്ച് തന്നെ മരണപ്പെട്ടത്. പാലക്കാട്, തിരുവേഗപ്പുറ, കൈപ്പുറം സ്വദേശി കോഴിക്കാട്ടിൽ മാനു ഹാജിയുടെ മകൻ അബ്ദുറസാഖ് ആണ് മരിച്ചത്.

ജിദ്ദ, അൽബാഹ, ഖമീസ് മുഷൈത്ത് എന്നിവടങ്ങളിലായി മുപ്പത്തിയഞ്ച് വർഷകാലം പ്രവാസിയായിരുന്നു. ഖമീസ് മുഷൈത്തിൽ വച്ചായിരുന്നു അന്ത്യം.ഭാര്യ: ബുഷ്റ, മക്കൾ: ജിഷാദ്, ജുനൈദ്, ജംഷീദ്, സഹോദരങ്ങൾ: ജബ്ബാർ, സാബിറ