ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി അദ്ധ്യാപിക മരിച്ചു. പാലക്കാട് പൊട്ടായി സ്വദേശി ഹേമ പ്രേമാനന്ദാണ് (49) മരിച്ചത്. ഖത്തറിലെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ഹേമരണ്ടാഴ്‌ച്ചയിലേറെയായി വെന്റിലേറ്ററിലായിരുന്നു.

മൂന്നാഴ്‌ച്ച മുമ്പാണ് കോവിഡ് ബാധിച്ച് ഇവരെ ഹസം മുബൈറിക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഡി.പി.എസ് മൊണാർക്ക് സ്‌ക്കൂളിൽ നൃത്താധ്യാപികയായിരുന്ന ഹേമ ഡി.പി.എസ്. എം.ഐ.എസ് സ്‌ക്കൂളിലും, പേൾ സ്‌ക്കൂളിലും അദ്ധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്.

പ്രേമാനന്ദാണ് ഭർത്താവ്, ഡോ. മീര പ്രേമാനന്ദ്, താര പ്രേമാനന്ദ് മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.