ത്തറിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്ന ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സെക്രട്ടറി അബ്ദുൽ ലത്തീഫ് മടിക്കേരി(56) നിര്യാതനായി. കോവിഡ് ബാധിതനായി ഹമദ് മെഡിക്കൽ കോർപറേഷനിൽ ചികിത്സയിലിരുന്നു.വർഷങ്ങളായി ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്തുവരികയായിരുന്നു. കർണാടകയിലെ മടിക്കേരിയാണ് സ്വദേശം. കുടുംബം നാട്ടിലാണ്.

മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ പ്രയാസങ്ങൾ തീർക്കുന്നതിന് മുൻനിരയിൽ നിന്ന് പ്രവർത്തിച്ചിരുന്നു. കൊവിഡിന്റെ തുടക്കത്തിൽ നിരവധി പേർക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് സഹായം നൽകിയിരുന്നു. തൊഴിൽ പ്രശ്നങ്ങളിലും ഇടപെട്ട് പരിഹാരം കാണുന്നതിലും സജീവമായിരുന്നു.4

ഇന്ന് അസർ നമസ്‌കാരത്തിന് ശേഷം അബൂഹമൂർ മസ്ജിദിൽ നടക്കുന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷം അബൂഹമൂർ ഖബർസ്ഥാനിൽ നടക്കും. ഭാര്യ: ഫാത്തിമ സലീന. മക്കൾ: മുഹമ്മദ് മസിൻ, മുഹമ്മദ് മുഹാസ്, മുഹമ്മദ് മുഹാവിൻ, മലീഹ.