കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം കുറവിലങ്ങാട് കൊച്ചിതറ വീട്ടിൽ ആൽവിൻ കെ. ആൻോ ആണ് മരിച്ചത്. 32 വയസായിരുന്നു പ്രായം

കുവൈറ്റ് അൽ റാസി ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു ആൽവിൻ .ഭാര്യ രമ കുവൈറ്റിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് .ഒരു മകനുണ്ട്.

ആൽവിന്റെ പെട്ടെന്നുള്ള വേർപാട് വിശ്വസിക്കാനാവാതെ കഴിയുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.