- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദമാമിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; മരിച്ചത് വ്യവസായി കൂടിയായ കാസർകോട് സ്വദേശി
ദമാം: മലയാളി വ്യവസായി സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മരിച്ചു. അൽകോബാറിലെ പ്രമുഖ പ്രവാസി വ്യവസായിയായ കാസർകോട് ബായാർ പാദാവ് സ്വദേശി പരേതനായ മൊയ്തീൻ കുട്ടി ഹാജിയുടെ മകൻ അബ്ദുറഹ്മാൻ ആവള (56) ആണ് മരിച്ചത്.
കോവിഡ് ബാധിച്ചതിനെ തുടർന്ന് മൂന്നാഴ്ചയായി ദമാം സെൻട്രൽ മെഡിക്കൽ കോംപ്ലക്സിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചയോടെ ആരോഗ്യ നില വഷളാവുകയും രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.
അൽഖോബാറിൽ ബിസിനസ് രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. അൽകോബാറിൽ നിരവധി സ്ഥാപങ്ങളുടെ ഉടമയായ ഇദ്ദേഹം കാസർകോട് ബായാറിലെ സന കോംപ്ലക്സ് ഉടമ കൂടിയാണ്. പ്രവാസ ലോകത്ത് സാമൂഹ്യ രംഗത്ത് ശക്തമായ ഇടപെടൽ നടത്തിയിരുന്ന ഇദ്ദേഹം, നാട്ടിലും പ്രവാസ ലോകത്തും വലിയ സൗഹൃദ വലയത്തിനുടമയാണ്. അൽ കോബാറിൽ കുടുംബവുമൊരുമിച്ചാണ് താമസം.
ഭാര്യ : സീനത്ത്, മക്കൾ :സന സുഹൈൽ, അദ്നാൻ, അഫ്നാൻ, സഹോദരങ്ങൾ: ഉബൈദ്, ഇബ്രാഹിം, ഖാസിം മുഹമ്മദ്.നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ദമാമിൽ ഖബറടക്കും