റിയാദ് : പ്രവാസി മലയാളി കോവിഡ് ബാധിച്ച് റിയാദിൽ മരിച്ചു. ഗ്രോസറി ജീവനക്കാരന് ആയ തിരുവവന്തപുരം സ്വദേശിയാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ ഇരിക്കെ മരിച്ചത്.റിയാദ് നഗരത്തിലെ മലസ് ഡിസ്ട്രിക്റ്റില് മുത്‌നബ്ബ് സൂഖിന് സമീപം മാസ് റെസ്റ്റോറന്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഗ്രോസറി കടയില് (ബഖാല) ജോലി ചെയ്യുന്ന ആറ്റിങ്ങൽ ആലംകോട് പള്ളിമുക്ക് സ്വദേശി അബ്ദുല് അസീസ് റഹ്മാന് കുഞ്ഞ് (58) ആണ് മരിച്ചത്.

രണ്ടാഴ്ച മുമ്പാണ് റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. റഹ്മാന് കുഞ്ഞിന്റെയും ജമീല ബീവിയുടെയും മകനാണ്. സാജിദയാണ് ഭാര്യ. മുഹമ്മദ് ഫൈസല്, അന്‌സാ, അന്‌സി മക്കളാണ്. മൃതദേഹം റിയാദില് ഖബറടക്കുന്നതിന് പ്രമുഖ സാമൂഹിക പ്രവര്ത്തകന് ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തില് നടപടികള് പുരോഗമിക്കുന്നു