- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
കോവിഡ്: ഖത്തറിൽ ഒരു മലയാളി മരണം കൂടി; ചികിത്സയിലിരിക്കെ മരിച്ചത് നാദാപുരം സ്വദേശി
ഖത്തറിൽ കോവിഡ് ചികിത്സയിലിരിക്കെ മറ്റൊരു മലയാളി കൂടി അന്തരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരം വാണിമേൽ സ്വദേശി തെരുവൻപറമ്പ് ഷാപ്പ്കെട്ടിയപറമ്പത്ത് പരേതരായ മൊയ്തു ബിയ്യാത്തു ദമ്പതികളുടെ മകൻ ജമാൽ(51) ആണ് മരിച്ചത്
നേരത്തെ ദോഹ വിമാനത്താവളത്തിൽ ബസ് ഡ്രൈവറായി ജോലി ചെയ്തിട്ടുള്ള ഇദ്ദേഹംലിമോസിൻ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് മരണമുണ്ടായത്. ഭാര്യയും നാല് മക്കളുമുണ്ട്.
ഫൗസിയ ഭാര്യയും ജാസിൽ, ജസ്ന, ജഹാന, ജഫ്രീന എന്നിവർ മക്കളുമാണ്. മസ്‌കറ്റിലുള്ള റാസിഖ് മരുമകനാണ്.നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ഖത്തറിൽ തന്നെ ഖബറടക്കും.
Next Story