മസ്‌കത്ത്: കൊറോണ വൈറസ് രോഗം ബാധിച്ച് മസ്‌കത്തിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു.കരുവഞ്ചാൽ കാലായിമുക്കിലെ ചെറുകുന്നോന്റകത്ത് അബ്ദുറഷീദ് (42) ആണ് മരിച്ചത്.

ന്യൂമോണിയ ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. 20 വർഷമായി റൂവിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: ആമിന. ഭാര്യ: സറീന. മക്കൾ: സാബിത്ത്, അഫ്റാത്ത് (ഇരുവരും വിദ്യാർത്ഥികൾ). മയ്യിത്ത് മസ്‌കത്തിൽ ഖബറടക്കി.