- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിൽ മകളുടെ വിവാഹത്തിനായി പോകാൻ പരിശോധിച്ചപ്പോൾ കോവിഡ്; ഹോം ക്വാറന്റെയ്നിൽ കഴിയുകയായിരുന്ന മലപ്പുറം സ്വദേശിയുടെ മരണം വിശ്വസിക്കാനാവാതെ മലയാളി സമൂഹം; വിട പറഞ്ഞത് സാംസ്കാരിക പ്രവർത്തനങ്ങളിലെ സജീവപ്രവർത്തകൻ
നാട്ടിൽ മകളുടെ വിവാഹത്തിനായി പോകാനിരുന്ന മലയാളി കോവിഡ് ബാധിച്ച് മരിച്ചു. ലപ്പുറം സ്വദേശി ദേവദാസ് കപ്പൽപ്പടിക്കൽ ആണ് മരിച്ചത്. പരേതന് 58 വയസായിരുന്നു പ്രായം. മുപ്പതു വർഷമായി ഒമാനിലുള്ള ഇദ്ദേഹം ഇബ്രക്ക് സമീപം വാദി തൈനിൽ ഹോട്ടൽ നടത്തിവരികയായിരുന്നു.
നാട്ടിൽ മൂന്നാമത്തെ മകളുടെ വിവാഹം ഏപ്രിൽ പതിനേഴിന് ഉറപ്പിച്ചതായിരുന്നു. അതിൽ പങ്കെടുക്കാൻ പന്ത്രണ്ടാം തിയതി നാട്ടിലേക്ക് പോകുന്നതിന് സ്വകാര്യ ക്ലിനിക്കിൽ കോവിഡ് പരിശോധിച്ചപ്പോഴാണ് പോസറ്റീവ് ആണന്നറിഞ്ഞത്. തുടർന്ന് ഹോം ക്വാറന്റീനിൽ പ്രവേശിച്ചു.
പതിനഞ്ചാം തിയതിയോടെ രോഗം മൂർച്ഛിക്കുകയും ബർക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്?. ാട്ടിൽ മലപ്പുറം തിരൂർ വി.പി അങ്ങാടിയിലാണ് വീട്. ഭാര്യ: ശോഭ. മക്കൾ: നിമ്മി, വിന്നി, അനു. മൃതദേഹം ബുധനാഴ്?ച സോഹാറിൽ സംസ്‌കരിക്കും.