- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
കോവിഡ് ബാധിച്ച് ക്വാറന്റീനിൽ കഴിഞ്ഞിരുന്ന മലയാളി വ്യവസായി മരിച്ചു; ഖത്തറിൽ വിട പറഞ്ഞത് പയ്യോളി സ്വദേശി
ദോഹ: ഖത്തറില് കോവിഡ് ബാധിച്ച് ക്വാറന്റീനില് കഴിഞ്ഞിരുന്ന മലയാളി വ്യവസായി ഹൃദയാഘാതം മൂലം മരിച്ചു. പയ്യോളി തുറയൂര് സ്വദേശി ആയാണി മെഹബൂബ്(54) ആണ് മരിച്ചത്.
ഖത്തറിലെ ടെക്സ്റ്റാർ സ്റ്റീല് ആൻഡ് അലൂമിനിയം, അമാന ഇൻഷൂറൻസ് എന്നിവയുടെ മാനേജിങ് ഡയറക്ടറായിരുന്നു. ഖത്തറില് ഇൻഷൂറൻസ് ബോക്കറേജില് ലൈസന്‌സ് ലഭിച്ച ആദ്യ മലയാളിയാണ്. സാമൂഹിക പ്രവർത്തന രംഗത്തും സജീവമായിരുന്നു.
കഴിഞ്ഞ രണ്ട് ആഴ്ചയോളമായി കോവിഡ് ബാധിച്ച് ക്വാറന്റീനില് കഴിയുകയായിരുന്നു. കോവിഡിന്റെ കാര്യമായ ലക്ഷണങ്ങള് ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്ന്ന് ആംബുലന്‌സില് ആശുപത്രിയിലെത്തിച്ചു. ഉച്ചയ്ക്ക് ശേഷമാണ് അന്ത്യം.
ദില്കുഷ് ആണ് ഭാര്യ. സൊഹേബ്, മെഹ്‌സിന് എന്നിവര് മക്കളാണ്. മൃതദേഹം അബൂഹമൂര് ഖബര്സ്ഥാനില് മറവുചെയ്യുമെന്ന് ബന്ധുക്കള് അറിയിച്ചു.
Next Story