ദോഹ:ഖത്തറിൽ കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശിനി മരിച്ചു. കണ്ണൂർ സിറ്റിയിലെ സൂപ്പി മൂപ്പന്റകത്ത് ഫാത്തിബി(80)യാണ് മരിച്ചത്. കഴിഞ്ഞ ഒന്നര വർഷമായി ദോഹയിലുള്ള ഫാത്തിബിയെ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് അന്ത്യം. ഖത്തറിലെ മലയാളി സാമൂഹിക പ്രവർത്തകൻ നസീർ മുസാഫിയുടെ ഭാര്യാ മാതാവാണ്.

മക്കൾ ഗഫൂര് സൈബു, സലാം, ജബ്ബാർ, സുബൈദ, താഹിറ, സുഹറാബി, ഖദീജ, സറീന. ഭർത്താവ്: പരേതനായ സി എച്ച് ഹസന്കുഞ്ഞി ഹാജി.