കുവൈത്ത് സിറ്റി: കോവിഡ് ബാധിച്ച് കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി യുവതി അന്തരിച്ചു. ചെന്നൈയിൽ കുടുംബസമേതം താമസമാക്കിയ ലിജി ഗംഗാധരൻ ആണ് മരിച്ചത്. പരേതയ്ക്ക് 40 വയസാണ് പ്രായം.

കുവൈത്തിലെ നിരവധി സൗഹൃദ കൂട്ടായ്മകളിൽ അംഗമായിരുന്നു. രണ്ട് മക്കളുണ്ട്. മലയാളീസ് ആൻഡ് കൾച്ചറൽ ഓർഗൈസേഷൻ രക്ഷാധികാരി ബാബു ഫ്രാൻസിസ്, പ്രസിഡന്റ് ജോൺ മാത്യു, ജനറൽ സെക്രട്ടറി മാക്സ്വെൽ എന്നിവർ അനുശോചനം അറിയിച്ചു.